Header

ഗുരുവായൂർ ദേവസ്വത്തിലെ കൊമ്പന്‍ അച്ച്യുതന്‍ ചരിഞ്ഞു

ഗുരുവായൂര്‍ : ഗുരുവായൂർ ദേവസ്വത്തിലെ കൊമ്പന്‍ അച്ച്യുതന്‍ ചരിഞ്ഞു. ഇന്നലെ മുതല്‍ ആന അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ഇന്ന് രാവിലെ മുതല്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ ചികിത്സയിലായിരുന്നു. വൈകീട്ട് ഏഴരയോടെ കുഴഞ്ഞ് വീണ് ചരിയുകയായിരുന്നു. ശാന്തപ്രകൃതക്കാരനാണ്. ക്ഷേത്രത്തില്‍ സ്ഥിരമായി ശീവേലികളിലും എഴുന്നള്ളിപ്പുകളിലും പങ്കെടുപ്പിക്കാറുണ്ട്.

തിരുപ്പൂരിലെ വ്യവസായിയായ വടക്കാഞ്ചേരി വെട്ടിയാട്ടില്‍ ഉണ്ണികൃഷ്ണനാണ് 1999 ഏപ്രില്‍ 18ന് അച്ച്യുതനെ ക്ഷേത്രത്തില്‍ നടയിരുത്തിയത്. ആനയുടെ മൃതദേഹം നാളെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സംസ്‌ക്കരിക്കാന്‍ കോടനാട് വനത്തിലേക്ക് കൊണ്ടു പോകും.

40 മുതൽ 65 വയസ്സ് വരെയാണ് ഏഷ്യൻ ആനകളുടെ ശരാശരി ജീവിതകാലം. ചെരിഞ്ഞ അച്യുതന് 51 വയസ്സായിരുന്നു പ്രായം. അച്ച്യുതനന്റെ വിയോഗത്തോടെ ദേവസ്വത്തിലെ ആനകളുടെ എണ്ണം 43 ആയി ചുരുങ്ങി.

Comments are closed.