mehandi banner desktop

ലോക നാടക ദിന ത്തിൽ നടൻ ശിവജി ഗുരുവായൂരിനെ ആദരിച്ചു

fairy tale

ഗുരുവായൂർ : ചിറയിൻകീഴ് ഡോ. ജി. ഗംഗാധരൻ നായർ സ്മാരക സമിതിയും പൈതൃകം ഗുരുവായൂരും സംയുക്തമായി നടത്തിയ ലോക നാടക ദിനാഘോഷത്തിൻ്റെ ഭാഗമായാണ് ശിവജി ഗുരുവായൂരിനെ ആദരിച്ചു.അമേച്വർ / പ്രൊഫഷണൽ നാടക രംഗത്തെ പ്രഗൽഭനായ നടൻ, സംവിധായകൻ, അണിയറ പ്രവർത്തകൻ, സംഘാടകൻ, സാമൂഹ്യ- സാംസ്കാരിക പ്രവർത്തകൻ എന്നീ നിലകളിലെല്ലാം സജീവമായ ശിവജി ഗുരുവായൂർ പ്രശസ്ത സിനിമാ അഭിനേതാവ് കൂടിയാണ്. നാടകത്തെ സ്നേഹിക്കുന്ന, നാടക പ്രവർത്തകർക്ക് എന്നും താങ്ങും തണലുമായി നിൽക്കുന്ന കലാ സ്നേഹി കൂടിയാണ് ശിവജി ഗുരുവായൂർ.രുഗ്മിണി കല്യാണ മണ്ഡപത്തിൽ നടന്ന സമാദരണ ചടങ്ങ് പ്രശസ്ത കലാനിരൂപകനും പ്രഭാഷകനുമായ ഇ. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പൈതൃകം കോഡിനേറ്റർ രവി ചങ്കത്ത് അധ്യക്ഷത വഹിച്ചു. കാഞ്ചന ജി നായർ, ശിവജി ഗുരുവായൂരിനെ ശില്പവും പൊന്നാടയും നൽകി ആദരിച്ചു.ഡോ: ബിജു ബാലകൃഷ്ണൻ, മണലൂർ ഗോപിനാഥ്, ചന്ദ്രൻ ചങ്കത്ത്, സജീവൻ നമ്പിയത്ത്, കെ യു കൃഷ്ണകുമാർ, മുരളീ പുറനാട്ടുകര എന്നിവർ പ്രസംഗിച്ചു. തുടർന്ന് തിരുവനന്തപുരംരംഗപ്രഭാത് ചിൽഡ്രൻസ് തിയ്യേറ്റർഅവതരിപ്പിക്കുന്നആൽഫി (12) മിസ്സിംഗ് എന്ന നാടകം അരങ്ങേറി.

planet fashion

Comments are closed.