mehandi new

ചാവക്കാട് നഗരസഭയിൽ എ എച് അക്ബറും  ബിൻസി സന്തോഷും ചെയർമാനും വൈസ് ചെയർമാനും

fairy tale

ചാവക്കാട് : ചാവക്കാട് നഗരസഭയിൽ സിപിഎം ഏരിയ കമ്മറ്റിയംഗവും, പാർട്ടിയുടെ വിവിധ പോഷക സംഘടനകളുടെ നേതാവ് കൂടിയായ എ.എച്ച്. അക്ബർ ചെയർമാനാകും. കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. നഗരസഭയിൽ പതിനാറാം വാർഡിൽ നിന്നുളള കൗൺസിൽ അംഗമാണ് അക്ബർ. 111 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ചാവക്കാട് ടൗൺ വാർഡിൽ നിന്നും വിജയിച്ചത്. സിപിഎമ്മിലെ ബിൻസി സന്തോഷ് വൈസ് ചെയർപെഴ്സനാകും.

planet fashion

വാർഡ് 21 ബ്ലാങ്ങാട് നിന്ന് വിജയിച്ച ബിൻസിക്ക് തിരഞ്ഞെടുപ്പിൽ 209 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്നു. ചാവക്കാട് നഗരസഭയിൽ ഇത് തുടർച്ചയായി അഞ്ചാം തവണയാണ് സിപിഎം നേതൃത്വത്തിലുള്ള ഇടത് ഭരണസമിതി അധികാരത്തിലെത്തിയത്. 33 അംഗ കൗൺസിലിൽ 21 എൽഡിഎഫ് അംഗങ്ങളും, 12 യുഡിഎഫ് അംഗങ്ങളുമാണ് ഉള്ളത്.

Comments are closed.