mehandi new

ഇന്ധന വില വർദ്ധനവിനെതിരെ എ ഐ എസ് എഫ് പ്രതിഷേധ സൈക്കിൾ യാത്ര നടത്തി

fairy tale

ഗുരുവായൂർ : രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഞെരിഞ്ഞമരുന്ന ഈ കൊറോണ കാലത്ത് പെട്രോളിനും ഡീസലിനും വില കുത്തനെ ഉയർത്തി സാധാരണക്കാരെ കൊള്ളയടിക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ എ ഐ എസ് എഫ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സൈക്കിൾ യാത്ര നടത്തി. മഞ്ജുളാൽ പരിസരത്തുനിന്ന് ആരംഭിച്ച പ്രതിഷേധ യാത്ര സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ. പി മുഹമ്മദ് ബഷീർ ഉദ്‌ഘാടനം ചെയ്തു.

planet fashion


എ ഐ വൈ എഫ് മണ്ഡലം പ്രസിഡന്റ് അഭിലാഷ്, വി.ചന്ദ്രൻ, മഹിളാസംഘം സംസ്ഥാന കമ്മിറ്റിയംഗം ഗീത രാജൻ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. കൊറോണ രോഗവ്യാപന ഭീതി നിലനിൽക്കുന്നതിനാൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിന്നു പ്രതിഷേധ സൈക്കിൾ യാത്ര.

എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി വി എ സുഹൈൽ, മണ്ഡലം വൈസ് പ്രസിഡന്റ് കെ.എം.സിനാൻ എന്നിവർ നേതൃത്വം നൽകി.

Jan oushadi muthuvatur

Comments are closed.