ഗുരുവായൂര്‍ : ചെമ്പൈ സംഗീതോത്സവം മൂന്നാം ദിവസം പിന്നിതോടെ 600പേര്‍ വേദി പങ്കിട്ടു. പുലര്‍ച്ചെ തുടങ്ങുന്ന സംഗീതാര്‍ച്ചന രാത്രി വൈകിയാണ് അവസാനിക്കുത്. തുടക്കക്കാര്‍ മുതല്‍ പ്രഗത്ഭരായവര്‍ വരെ മൂന്നു ദിവസങ്ങളിലായി ഗുരുവായൂരപ്പന് മുന്നില്‍ കച്ചേരി അവതിരിപ്പിക്കാനെത്തി. ഇലെ വൈകീട്ട് നടന്ന വിശേഷാല്‍ കച്ചേരിയില്‍ അക്കര സിസ്‌റ്റേഴ്‌സ് എന്നറിയപ്പെടുന്ന സുബ്ബലക്ഷ്മി, സ്വര്‍ണ്ണലത എന്നിവരുടെ നാദാര്‍ച്ചന സദസ്സിനു നവ്യാനുഭവമായി. ടി.എന്‍.എസ്. കൃഷ്ണ, അഭിരാം ഉണ്ണി എന്നിവരുടെ കച്ചേരിക്കും ആസ്വാധകര്‍ ഏറെയായിരുന്നു.
ഇടപ്പള്ളി അജിത്കുമാര്‍ (വയലിന്‍), നെയ്‌വേലി നാരായണന്‍ (മൃദംഗം), പെരുക്കാവ് പി എല്‍ സുധീര്‍(ഘടം) എന്നിവര്‍ പക്കമേളമൊരുക്കി.