ഗുരുവായൂര്‍ : നോട്ട് പ്രതിസന്ധി ഗുരുവായൂര്‍ ക്ഷേത്രത്തിലെ വഴിപാടുകളെയും ബാധിച്ചു. മുന്‍ വര്‍ഷങ്ങളിലെ ശബരിമല സീസണിലുള്ളതിന്റെ പകുതിയിലധികം കുറവ് വഴിപാടുകളാണ് ഇപ്പോള്‍ നടക്കുന്നത്. ദിവസവും രാവിലെ ലക്ഷം രൂപക്ക് തയ്യാറാക്കിയിരുന്ന നെയ്പായസം ഇപ്പോള്‍ അര ലക്ഷം രൂപക്കുള്ളത് മാത്രമാണ് തയ്യാറാക്കുന്നത്.  രാവിലെയും വൈകീട്ടുമായാണ് ഇത്രയും ശീട്ടാക്കുന്നത്. മറ്റു വഴിപാടുകളിലും സമാന സ്വഭാവമാണ് ഉള്ളത്. ഭണ്ഡാരങ്ങളില്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പതിന്മടങ്ങ് വര്‍ദ്ധിച്ചിട്ടുമുണ്ട്.