എ കെ പി എ സംസ്ഥാന ഫോട്ടോഗ്രാഫി മത്സര വിജയികളെ പ്രഖ്യാപിച്ചു

ചാവക്കാട്,: ആൾ കേരള ഫോട്ടോഗ്രാഫി അസോസിയേഷന്‍ തൃശൂർ ജില്ലാ കമ്മിറ്റി സംസ്ഥാന തലത്തില്‍ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. കൊല്ലം സ്വദേശി നിസാം അമ്മാസ് ആണ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത്. നിസാര്‍ കാവിലക്കാട്, മലപ്പുറം, തൃശ്ശൂര്‍ ഒരുമനയൂർ സ്വദേശി അഷ്‌ക്കര്‍ അലി എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. എ കെ പി എ ജില്ലാ പ്രസിഡന്റ് സി.ജി. ടൈറ്റസ്, സെക്രട്ടറി പി.വി.ഷിബു എന്നിവരാണ് വിജയികളെ പ്രഖ്യാപിച്ചത്. 28, 29 തിയതികളിലായി ചാവക്കാട് മണത്തലയിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിൽ വെച്ച് നഗരസഭ ചെയര്‍പേഴ്‌സന്‍ ഷീജ പ്രശാന്ത് അവാര്‍ഡ് വിതരണം ചെയ്യും.

ഒന്നാം സമ്മാനം പതിനായിരം രൂപ, രണ്ടാം സമ്മാനം അയ്യായിരം രൂപ, മൂന്നാം സമ്മാനം മുവ്വായിരം രൂപ. ഇതിനോടൊപ്പം പ്രശസ്തി പത്രവും ട്രോഫിയും സമ്മാനിക്കും. അഞ്ചു പേർക്ക് പ്രോത്സാഹന സമ്മാനവും നൽകും. ആകെ 80 എൻട്രികളാണ് ലഭിച്ചത്. ബ്രജേഷ് പി ജി, രാജൻ കുട്ടൂർ എന്നിവരടങ്ങിയ ജൂറിയാണ് സമ്മാനാർഹരായവരെ കണ്ടെത്തിയത്. ബാല്യം (child hood)എന്ന വിഷയത്തിലാണ് ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചത്.

Comments are closed.