ഡയപ്പര്‍ സാനിറ്ററി മാലിന്യം ശേഖരിക്കാന്‍ ചാവക്കാട് മുനിസിപ്പാലിറ്റിയിലും ‘ആക്രി’ ആപ്പ് റെഡി
ചാവക്കാട് : ഡയപ്പര്‍ സാനിറ്ററി മാലിന്യം ഡോർ ടു ഡോർ മാലിന്യ ശേഖരണങ്ങളുടെ ഫ്ലാഗ് ഓഫ് ബഹു ഗുരുവായൂർ എംഎൽഎ എൻ കെ അക്ബർ നിർവഹിച്ചു. ഡയപ്പറുകൾ, ഗ്ലൗസ്, സാനിറ്ററി പാഡുകൾ, മെഡിസിൻ സ്ട്രിപ്പുകൾ, ഡ്രസ്സിങ് കോട്ടൺ, മരുന്നുകൾ എന്നിവയുടെ മാലിന്യങ്ങൾ ഇനി ആക്രി ആപ്പ് വഴി ഒഴിവാക്കാം. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്ഥിരസമിതി ചെയർപേഴ്സൺ ബുഷറ ലത്തീഫ് സ്വാഗതം ആശംസിച്ചു. നഗരസഭ സെക്രട്ടറി എം എസ് ആകാശ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ആക്രി ആപ്പ് മാനേജർ ശ്രീജിത്ത് എൻ വി ആപ്പിന്റെ പ്രവർത്തനരീതിയെ കുറിച്ച് വിശദീകരിച്ചു. നഗരസഭ ക്ലീൻ സിറ്റി മാനേജർ ദിലീപ് വി നന്ദി പറഞ്ഞു. നഗരസഭാ സ്ഥിര സമിതി അധ്യക്ഷന്മാർ, നഗരസഭ കൗൺസിലർമാർ, നഗരസഭ ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ആക്രി ആപ്പ് ലഭ്യമാണ്. വീടുകളില്‍ നിന്ന് ജൈവമാലിന്യങ്ങളും ബയോമെഡിക്കല്‍ മാലിന്യങ്ങളും ശേഖരിച്ച് കൃത്യമായി സംസ്‌കരിക്കുകയാണ് ചെയ്യുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 890 5089(തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 9.30 മുതല്‍ 6 മണി വരെ) എന്ന ടോള്‍ഫ്രീ കസ്റ്റമര്‍ കെയര്‍ നമ്പറില്‍ ബന്ധപ്പെടാം.
കൂടാതെ ഈ വാട്‌സ്ആപ്പ് നമ്പറിലും ബന്ധപ്പെടാം +919048800040
Comments are closed.