mehandi banner desktop
Chavakkad online

ഒക്ടോബർ ഒന്ന്; ചാവക്കാട് നഗരസഭയുടെ ആഭിമുഖ്യത്തിൽ വയോജനസംഗമം സംഘടിപ്പിച്ചു

Ft

ചാവക്കാട് : ഒക്ടോബർ 1 വയോജന ദിനത്തോടനുബന്ധിച്ച് ചാവക്കാട് നഗരസഭയുടെ ആഭിമുഖ്യത്തിൽ വയോജനസംഗമം സംഘടിപ്പിച്ചു. ഗുരുവായൂർ  എംഎൽഎ എൻ കെ അക്ബർ  ഉദ്ഘാടനം നിർവഹിച്ചു.  നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. നഗരസഭ വികസനകാര്യ സ്ഥിരസമിതി   ചെയർപേഴ്സൺ  ഷാഹിന സലീം  സ്വാഗതം ആശംസിച്ചു. പൊതുമരാമത്ത് സ്ഥിരസമിതി ചെയർമാൻ അഡ്വ. മുഹമ്മദ് അൻവർ എ.വി, വിദ്യാഭ്യാസ സ്ഥിരസമിതി ചെയർപേഴ്സൺ  പ്രസന്ന രണദിവെ, മുൻ ചെയർമാനും വാർഡ് കൗൺസിലവുമായ എം ആർ രാധാകൃഷ്ണൻ, നഗരസഭ കൗൺസിലർ ഫൈസൽ കാനാമ്പുള്ളി,  ഐ സി ഡി എസ് സൂപ്പർവൈസർ ദീപ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നഗരസഭ കൗൺസിലർമാർ,  അംഗനവാടി വർക്കേഴ്സ് എന്നിവരും പങ്കെടുത്തു. നൂറ്റി അമ്പതിലധികം  വരുന്ന  വയോജനങ്ങൾ സംഗമത്തിൽ സംബന്ധിച്ചു.

Jan oushadi

Comments are closed.