ഓർമ്മകളിലെ അക്ഷരമുറ്റം സൗഹൃദ കൂട്ടായ്മ ലോഗോ പ്രകാശനവും ഇഫ്താർ വിരുന്നും നടത്തി

തിരുവത്ര : കുമാർ എയു പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ സൗഹൃദ കൂട്ടായ്മയായ ഓർമ്മകളിലെ അക്ഷര മുറ്റം സൗഹൃദ കൂട്ടായ്മ ലോഗോ പ്രകാശനവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു. ലോഗോപ്രകാശനം തിരുവത്ര കുമാർ എ യു പി സ്കൂൾ അധ്യാപകൻ കെ. കെ. ശ്രീകുമാർ നിർവഹിച്ചു. പ്രോഗ്രാം കൺവീനർ ബെൻഹർ ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു. ജോ. കൺവീനർ നൗഷാദ് മാംഗോ മാക്സ് സ്വാഗതവും ട്രഷറർ റജീബ് തിരുവത്ര നന്ദിയും പറഞ്ഞു.

ദീർഘകാലം സ്‌കൂളിനോട് ചേർന്ന് പെട്ടിക്കട നടത്തിയിരുന്ന ചന്ദ്രേട്ടനെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് പി എ നാസർ മാഷ് മോട്ടിവേഷൻ ക്ലാസ് നടത്തി. ഇഫ്താർ വിരുന്ന് നടന്നു. തിരുവത്ര സ്കൂളിൽ വച്ച് നടന്ന പരിപാടിയിൽ നൂറോളം പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുത്തു. ലിയാക്കത്ത്, സീന, മൊയ്‌നുദ്ധീൻ, യഹിയ, ബാദുഷ, സൈന, സബീഷ്, പ്രവീൺ, ഷജിലാ, ഫാത്തിമ എന്നിവർ നേതൃത്വം നൽകി.

Comments are closed.