mehandi new

അലിയുടെ സത്യസന്ധത – ഭാര്യയുടെ പ്രസവത്തിനായി കരുതി വെച്ച തുക തിരികെ ലഭിച്ച ആശ്വാസത്തിൽ താഹിർ

fairy tale

ചാവക്കാട് : അലിയുടെ സത്യസന്ധതയിൽ ഭാര്യയുടെ പ്രസവത്തിനായി കരുതി വെച്ച തുക തിരികെ ലഭിച്ച ആശ്വാസത്തിൽ താഹിർ.

planet fashion

ചാവക്കാട് ടൗണിൽ നിന്നാണ് തിരുവത്ര കോട്ടപ്പുറം കാട്ടിലകത്ത് വീട്ടില്‍ അലിക്ക് (സ്കഡ് ) 14000 രൂപയടങ്ങുന്ന പേഴ്‌സ് കളഞ്ഞു കിട്ടിയത്. അലി പേഴ്‌സ് ചാവക്കാട് പോലീസിൽ ഏല്പിച്ചു.

മണത്തല സ്വദേശിയായ താഹിർ പണവും രേഖകളും ഉൾപ്പെടെ പേഴ്‌സ് നഷ്ടപ്പെട്ട വിവരം ചാവക്കാട് പോലീസിൽ അറിയിച്ചിരുന്നു. ഭാര്യയുടെ പ്രസവച്ചിലവിലേക്ക് കരുതിവെച്ചിരുന്ന പണം ഉൾപ്പെടെ നഷ്ടപ്പെട്ട വിഷമത്തിൽ ഇരിക്കുകയായിരുന്ന താഹിറിന് സന്തോഷ വാർത്തയുമായാണ് പോലീസ് സ്റ്റേഷനിൽ നിന്നും വിളി വന്നത്.

ചാവക്കാട് എസ് ഐ ഷാജഹാന്റെ സാനിധ്യത്തിൽ അലി താഹിറിന് പേഴ്‌സും തുകയും കൈമാറി.

Ma care dec ad

Comments are closed.