mehandi banner desktop
Chavakkad online

യുവജനങ്ങളുടെ തൊഴിൽ സ്വപ്നങ്ങൾ തകർക്കുന്ന കേന്ദ്ര നയങ്ങൾ തിരുത്തണം: യൂത്ത് ലീഗ്

Ft

ചാവക്കാട്: യുവജനങ്ങളുടെ തൊഴിൽ സ്വപ്നങ്ങൾ തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾ പുനഃപരിശോധിച്ച് തിരുത്തണമെന്ന് മുസ്ലിം യൂത്ത് ലീഗ് ചാവക്കാട് മുനിസിപ്പൽ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. യുവജന സൗഹൃദ പദ്ധതികൾക്ക് മുൻഗണന നൽകുന്ന കേരള ബജറ്റിനെ കൗൺസിൽ സ്വാഗതം ചെയ്തു. അതോടൊപ്പം, ചാവക്കാട് മേഖലയിലെ യുവതി-യുവാക്കൾ നേരിടുന്ന തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രാദേശിക എം.എൽ.എ കൂടുതൽ ഉത്തരവാദിത്വപരമായ നിലപാട് സ്വീകരിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.’അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത്’ എന്ന മുദ്രാവാക്യവുമായി സംഘടിപ്പിക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി പുതിയ മുനിസിപ്പൽ കമ്മിറ്റി നിലവിൽ വന്നു. പുതിയറ സി.എച്ച്. സൗധത്തിൽ ചേർന്ന കൗൺസിൽ യോഗത്തിൽ പ്രസിഡന്റ് ഹാഷിം മാലിക് അധ്യക്ഷത വഹിച്ചു. റിട്ടേണിംഗ് ഓഫീസർ എ.വി. അലി അകലാട് സമ്മേളനം ഉദ്ഘാടനം ചെയ്തു.യോഗത്തിൽ ചാവക്കാട് മുനിസിപ്പൽ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. എം.എസ്. സ്വാലിഹ് പ്രസിഡന്റ്, സലീം ചീനിച്ചുവട്, ഷെരീഫ് എ.എച്ച് (വൈസ് പ്രസിഡന്റുമാർ), എൻ.എസ് മുസ്തഫ (ജനറൽ സെക്രട്ടറി), തനൂജ ഷാഫി, സബാഹ് താഴത്ത് (സെക്രട്ടറിമാർ), മാസിന നിഷാദ് ( ട്രഷറർ) യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സജീർ പുന്ന, റിയാസ് ചാവക്കാട്, സിയാൻ, സാലിഹ് മണത്തല, ഹക്കീം, അൻവർ പുതിയറ, പി എ ഖലീൽ പി.എ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ആരിഫ് പാലയൂർ സ്വാഗതവും തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് എം.എസ്. സ്വാലിഹ് നന്ദിയും രേഖപ്പെടുത്തി.

Jan oushadi

Comments are closed.