ഇന്ത്യയിലെ മുഴുവൻ മുസ്ലിങ്ങളും തീവ്രവാദികൾ – പി സി ജോർജിനെതിരെ ചാവക്കാട് പോലീസിൽ പരാതി
ചാവക്കാട് : ബി ജെ.പി നേതാവ് പി.സി. ജോർജ് മുസ്‌ലിംകൾക്കെതിരെ നടത്തിയ കടുത്ത വിദ്വേഷ പരാമർശത്തിൽ കേസെടുക്കണമെന്നാവശ്യ പെട്ട് ചാവക്കാട് പോലീസ് സ്റ്റേഷനിൽ വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് ഫൈസൽ ഉസ്മാൻ പരാതി നൽകി. ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു ജോർജ്ജ് മുസ്ലിംകൾക്കെതിരെ വിഷം തുപ്പിയത്. മുസ്‌ലിംങ്ങൾ എല്ലാവരും പാകിസ്ഥാനിലേക്ക് പോടെ ഞങ്ങളിവിടെ സ്വസ്ഥമായി ജീവിക്കെട്ടെ. മുസ്ലിംങ്ങളെല്ലാവരും വർഗ്ഗീയവാദികളാണ് എന്ന ജോർജിന്റെ വർഗീയവാദം കേരളനാട് പൊറുക്കില്ലെന്ന് മണ്ഡലം പ്രസിഡന്റ് പ്രസ്ഥാവിച്ചു.
പ്രസ്താവനയിൽ മാപ്പ് പറഞ്ഞു പി സി ജോർജ് തന്റെ ഫേസ് ബുക്ക് പേജിൽ പോസ്റ്റ് ഇട്ടിട്ടുണ്ട്.
Comments are closed.