മഹാത്മാഗാന്ധിയുടെ ചിത്രം വരച്ച് അമൽ ഇംഗ്ലീഷ് സ്കൂളിന് ലോക റെക്കോർഡ്

പുന്നയൂർക്കുളം: 10000 കിലോഗ്രാം ഉപ്പുകൊണ്ട് 12,052 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ മഹാത്മാഗാന്ധിയുടെ ഛായാചിത്രം നിർമ്മിച്ച് അമൽ ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ‘ബിഗ്ഗെസ്റ്റ് സാൾട്ട് പോട്രേറ്റ് ഓഫ് മഹാത്മ ഗാന്ധി’ ടാലന്റ് റെക്കോർഡ് ബുക്കിന്റെ വേൾഡ് റെക്കോർഡ് കരസ്ഥമാക്കി. അമൽ ഇംഗ്ലീഷ് സ്കൂളിലെ ചിത്രകല അധ്യാപകൻ പ്രജിത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളും, അധ്യാപകരും, നോൺ ടീച്ചിംഗ് സ്റ്റാഫ് എന്നിവർ ഉൾപ്പെടെ 1524 പേർ ചേർന്ന് 6 മണിക്കൂർ കൊണ്ടാണ് ഈ ഛായാചിത്രം ചിത്രം പൂർത്തിയാക്കിയത്.


എൻ. കെ. അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ അലി പഷ്ണത്തയിൽ അധ്യക്ഷത വഹിച്ചു. ടാലന്റ് റെക്കോർഡ് ബുക്ക് അജൂടികേറ്ററും, ഓൾ ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡേഴ്സിന്റെ സംസ്ഥാന പ്രസിഡണ്ടുമായ ഗിന്നസ് സത്താർ ആദൂർ ഫലപ്രഖ്യാപനം നടത്തി. റെക്കോർഡ് സർട്ടിഫിക്കറ്റ് സ്കൂൾ മാനേജ്മെന്റ് ചെയർമാൻ അലി പഷ്ണത്തയിൽ, സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ ഗഫൂർ എന്നിവർക്ക് കൈമാറി.
വടക്കേകാട് സർക്കിൾ ഇൻസ്‌പെക്ടർ രമേശൻ, പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ, ചാവക്കാട് പോലീസ് സബ് ഇൻസ്‌പെക്ടർ യു ശ്രീജി, വാർഡ് മെമ്പർ ദേവകി ശ്രീധരൻ, പിടിഎ പ്രസിഡന്റ് ഷഹീർ എന്നിവർ ആശംസകൾ നേർന്നു.
വിദ്യാർത്ഥി പ്രതിനിധി ദിയ മറിയം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രിൻസിപ്പൽ അബ്ദുൾ ഗഫൂർ നാലകത്ത് സ്വാഗതവും വൈസ് പ്രിൻസിപ്പൽ ലിഷ അനിൽ നന്ദിയും പറഞ്ഞു.

Comments are closed.