mehandi new

സൗത്ത് ഇന്ത്യൻ സ്റ്റേറ്റ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ അമൽ സ്‌കൂളിന് കിരീടം

fairy tale

പുന്നയൂർക്കുളം: ചമ്മനൂർ അമൽ ഇംഗ്ലീഷ് സ്‌കൂളിന്, കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സെക്കൻ്റ് സൗത്ത് ഇന്ത്യൻ സ്റ്റേറ്റ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ അഭിമാനകരമായ നേട്ടം. ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച അമൽ സ്കൂൾ ഓവറോൾ കിരീടം സ്വന്തമാക്കി. സ്കൂളിൽ നിന്ന് 21 വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. ഇവരെല്ലാം വിവിധ വിഭാഗങ്ങളിലായി മികച്ച സ്ഥാനങ്ങൾ കരസ്ഥമാക്കി. വിവിധ വിഭാഗങ്ങളിലെ ‘കത’ (Kata), ‘കുമിതെ’ (Kumite  ഫൈറ്റ്) മത്സരങ്ങളിലാണ് വിദ്യാർത്ഥികൾ മാറ്റുരച്ചത്.

planet fashion

കരാട്ടെ അദ്ധ്യാപകൻ ഷാജഹാൻ വടക്കേകാടിൻ്റെ കീഴിൽ കഠിനമായ പരിശീലനം നേടിയാണ് വിദ്യാർത്ഥികൾ ചാമ്പ്യൻഷിപ്പിനെത്തിയത്.

Comments are closed.