mehandi new

നീർമ്മാതളച്ചുവട്ടിൽ ‘ആമി’ ചിത്രീകരണം തുടങ്ങി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

പുന്നയൂര്‍ക്കുളം : കമല സുരയ്യയുടെ ഓര്‍മ്മകളും സ്വപ്നങ്ങളും പൂത്തുലഞ്ഞ നീര്‍മ്മാതളത്തിന്‍റെ ചുവട്ടില്‍ ‘ആമി’ ചിത്രീകരണം തുടങ്ങി.
വന്‍ ജനാവലിയുടെയും സിനിമാ-സാംസ്കാരിക പ്രവര്‍ത്തകരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ സുവര്‍ണ്ണ നാലപ്പാട്ട്, കെ വി അബ്ദുള്‍ഖാദര്‍ എംഎല്‍എ, കെപിഎസി ലളിത, സംവിധായകന്‍ കമല്‍, മഞ്ജുവാര്യര്‍ എന്നിവര്‍ ചേര്‍ന്ന് തിരികൊളുത്തി. തുടര്‍ന്ന് ചിത്രത്തില്‍ കമല സുരയ്യയുടെ ബാല്യകാലം അഭിനയിക്കുന്ന ആഞ്ജലീന, നീലാഞ്ജന, എന്നിവരും മഞ്ജുവും ചേര്‍ന്ന് ആദ്യ ക്ളാപ്പടിച്ചു. പ്രമുഖരെ അണിനിരത്തി ക്യാമറാമാന്‍ മധു നീലകണ്ഠന്‍ ആദ്യ ഷോട്ടും ചെയ്തതതോടെ മലയാളസാഹിത്യചരിത്രത്തിലെ ഒരു അധ്യായം പുനരാവിഷ്കരിക്കാനുള്ള ശ്രമത്തിന് തുടക്കമായി. തുടര്‍ന്ന് സ്മാരകമന്ദിരത്തിനുള്ളില്‍ കമലസുരയ്യയെഴുതുന്ന രംഗം ചിത്രീകരിച്ചു. മഞ്ജുവിന്റെ കമല സുരയ്യയായുള്ള വേഷപകര്‍ച്ച തന്നെ ആരെയും അമ്പരപ്പിക്കുന്നതായി. അതുതന്നെയാണ് ആദ്യസന്തോഷമെന്ന് സംവിധായകന്‍ കമല്‍ പറഞ്ഞു.

ഫോട്ടോ : കമലാ സുരയ്യയുടെ ചിത്രത്തിനു മുന്നില്‍ മകന്‍ ജയസൂര്യ, കമല്‍, മഞ്ജു വാര്യര്‍, സാറാ ജോസഫ് എന്നിവര്‍

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2017/03/Ami-clapping.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid”] [/et_pb_image][/et_pb_column][/et_pb_row][/et_pb_section]

Comments are closed.