mehandi new

ചാവക്കാട് നഗരസഭയിൽ അമൃത മിത്രം യൂണിഫോം വിതരണം ചെയ്തു

fairy tale

ചാവക്കാട് : നഗരസഭയിൽ  അമൃത മിത്രം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ വളണ്ടിയർമാർക്കുള്ള യൂണിഫോം വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൺ  ഷീജ പ്രശാന്ത് വിതരണോദ്ഘാടനം നിർവഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന സലീം അധ്യക്ഷത വഹിച്ചു. അമൃത മിത്രം കോഡിനേറ്റർ ദിവ്യ അരുൺ   സ്വാഗതം ആശംസിച്ചു. വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  പ്രസന്ന രണദിവെ ആശംസകൾ അർപ്പിച്ചു.  കുടുംബശ്രീ ചെയർപേഴ്സൺ  ജീനാ രാജീവ് നന്ദി പറഞ്ഞു.

planet fashion

ദേശീയ നഗരം ഉപജീവന ദൗത്യവും അമൃത മിഷനുമായി സംയോജിച്ചുകൊണ്ട് നടപ്പിലാക്കുന്ന പദ്ധതിയാണ് അമൃതമിത്ര. ജലസ്രോതസ്സുകളുടെ ഗുണ നിലവാര പരിശോധന, അടിസ്ഥാന സൗകര്യ പരിപാലനം, പാർക്കുകളുടെയും കളിസ്ഥലങ്ങളുടെയും ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ് എന്നിങ്ങനെ കുടിവെള്ളവുമായി ബന്ധപ്പെട്ട വിവിധ അടിസ്ഥാന സൗകര്യ പ്രവർത്തനങ്ങളിൽ സ്വയം സഹായ സംഘങ്ങളുടെ സേവനം പ്രയോജനപ്പെടുത്തുന്ന പ്രവർത്തനമാണ് അമൃതമിത്ര പദ്ധതി കൊണ്ട് ലക്ഷ്യം വെക്കുന്നത്. കേരളത്തിൽ കുടുംബശ്രീ അയൽക്കൂട്ടങ്ങളെയാണ് അമൃതമിത്രയിൽ പങ്കാളികളാക്കാൻ തീരുമാനിച്ചിട്ടുള്ളത്. ചാവക്കാട് നഗരസഭയിൽ വസ്തു നികുതി പിരിക്കൽ, കുളങ്ങളുടെയും പാർക്കുകളുടെയും പരിപാലനം, ജലഗുണ നിലവാരം പരിശോധിക്കൽ, മീറ്റർ റീഡിങ് എന്നിങ്ങനെ നാല് പദ്ധതികളാണ് അമൃത മിത്ര പ്രവർത്തികളായി തിരഞ്ഞെടുത്തിട്ടുള്ളത്.

Pharmacy wanted Chavakkad

Comments are closed.