മുതുവട്ടൂരിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് തീ പിടിച്ചു

ചാവക്കാട് : മുതുവട്ടൂരിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് തീ പിടിച്ചു. K L 46 T 3425 നമ്പറിൽ ഇത്തിക്കാട്ട് ഹുസൈന്റെ ഓട്ടോറിക്ഷക്കാണ് തീ പിടിച്ചത്. ഗുരുവായൂർ ഫയർഫോഴ്സെത്തി തീ അണച്ചു. ആളപായമില്ല. മുതുവട്ടൂർ ചാവക്കാട് റോട്ടിൽ കോടതിക്ക് സമീപം ഇന്ന് രാവിലെ ഏഴുമണിയോടെയാണ് സംഭവം.

ഓട്ടോറിക്ഷയുടെ പുറകിൽ നിന്നാണ് തീ പടരുന്നത് കണ്ടത്. ചൂടും പുകയും കണ്ടതോടെ ഓട്ടോറിക്ഷയിലുണ്ടായിരുന്ന യാത്രക്കാർ ഡ്രൈവറോഡ് പറയുകയും വണ്ടി നിറുത്തി ഇറങ്ങി രക്ഷപ്പെടുകയുമായിരുന്നു.

Comments are closed.