ചാവക്കാട് : ഇന്ന് പുലർച്ചെ മുംബയിൽ നിന്നെത്തിയ വയോധിക ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു. കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങൽ പോക്കാക്കില്ലത്ത് വീട്ടിൽ മുഹമ്മദിന്റെ ഭാര്യ ഖദീജ (73) യാണ് മരിച്ചത്.
ഇന്ന് രാവിലേ അഞ്ചര മണിയോടെ പെരിന്തൽമണ്ണയിൽ കാറിൽ എത്തിയ ഖദീജയെ ഏഴര മണിയോടെ ടോട്ടൽ കെയർ ആംബുലൻസിൽ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ തീരുമാനിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.