അവിയൂർ : ഗ്ലോബൽ കെ എം സി സിയും പുന്നയൂർ പഞ്ചായത്ത്‌ മുസ്ലിം ലീഗ് കമ്മിറ്റിയും സംയുക്തമായി നടത്തുന്ന കോവിഡ് 19 റമദാൻ റിലീഫ് കിറ്റ് അവിയൂരിൽ വിതരണം ചെയ്തു. ഏഴാം വാർഡിലെ കിറ്റ് വിതരണം മുസ്ലിം ലീഗ് തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ് ആർ പി ബഷീർ ഉദ്ഘാടനം ചെയ്തു വാർഡിലെ നാനൂറ് കുടുംബങ്ങൾക്കാണ് കിറ്റുകൾ നൽകിയത്.