ചാവക്കാട് : പികെ.അബ്ദുൽ കരീംഹാജി റിലീഫ്സെൽ തിരുവത്രയും ദുബൈ കെ എം സി സി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയും സംയുക്തമായി നടത്തിയ പെരുന്നാൾ കിറ്റ് വിതരണം മുസ്ലിം ലീഗ്‌ ചാവക്കാട് മുനിസിപ്പൽ കമിറ്റി പ്രസിഡന്റ് ജലീൽ വലിയകത്ത് വാർഡ് സെക്രട്ടറി ഷാനവാസിനു നൽകി ഉദ്ഘാടനം ചെയ്തു. ടി വി.അബ്ദുൽ അസീസ് അധ്യക്ഷതവഹിച്ചു. മുനിസിപ്പൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഹനീഫ് ചാവക്കാട്, അനസ് ചീനിചുവട്, എം എസ് എഫ് നിയോജക മണ്ഡലം പ്രസിഡന്റ് എം എസ്.സ്വാലിഹ്, അൻവർ, ഇല്യാസ്, മിർകാസിം, റ്റി എം ഫർസിൻ, ലാസിം, ഹിഷാം,തുടങ്ങിയവർ സംബന്ധിച്ചു. പി എ.ഹാഷിംമാലിക്ക് നന്ദി പറഞ്ഞു