Header

കേരളത്തിൽ ഒരു കോവിഡ് മരണം കൂടി – ഇന്നലെ മരിച്ച അഞ്ചങ്ങാടി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

khadeeja covid deathചാവക്കാട് :  ചാവക്കാട് : സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ഇന്നലെ മരിച്ച തൃശൂർ ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി സ്വദേശിനിയായ കദീജക്കുട്ടിയുടെ പരിശോധനാ ഫലം പോസറ്റീവ്. 73 വയസായിരുന്നു. കദീജക്കുട്ടിക്ക് പ്രമേഹം ഉൾപ്പെടെയുള്ള അസുഖങ്ങളുണ്ടായിരുന്നു.
മുംബൈയിൽ നിന്ന് ഇന്നലെ പുലർച്ചെ അഞ്ചരക്കാണ് കദീജക്കുട്ടി പെരിന്തൽമണ്ണയിൽ എത്തിയത്. പാലക്കാട് വഴി പ്രത്യേക വാഹനത്തിൽ എത്തിയ ഖദീജയെ രാവിലെ ഏഴര മണിയോടെ ടോട്ടൽ കെയർ ആംബുലൻസിൽ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ തീരുമാനിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്നതിനാൽ സ്രവം പരിശോധനയ്ക്ക് അയച്ചു. പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.