അണ്ടത്തോട് : കോവിഡ് കാലത്ത് കൈത്താങ്ങായി പ്രോഗ്രസ്സിവ് ചാവക്കാട് യു എ ഇ കമ്മിറ്റിയും ഡി വൈ എഫ് ഐ മന്നലാംകുന്ന് കിണർ യൂണിറ്റും സംയുകതമായി ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. പുന്നയൂർക്കുളം പഞ്ചായത്ത്‌ പ്രസിഡന്റ് എ. ഡി. ധനീപ് സി പി ഐ എം മന്നലാംകുന്ന് കിണർ ബ്രാഞ്ച് സെക്രട്ടറി എം. എ. ഇസ്മായിലിന് കിറ്റ് കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മൂസ ആലത്തയിൽ, ഡി വൈ എഫ് ഐ മന്നലാംകുന്ന് കിണർ യൂണിറ്റ് പ്രസിഡന്റ് എം. എം. മുബഷിർ, സെക്രട്ടറി പ്രജിൽ, ബീരാൻ, ടി. കെ. ഫൈസൽ, ഷൗക്കത്ത്, നിഷാദ് പിലാക്കൽ, ടി. കെ. നൗഷാദ്, റഫീഖ്, ഹംസത്ത് എന്നിവരും സന്നിഹിതരായിരുന്നു.
മന്നലാംകുന്ന് കിണർ പ്രദേശത്തെ ഇരുന്നൂറോളം വീടുകളിലേക്ക് കിറ്റ് എത്തിച്ചു.