അണ്ടത്തോട് : പൊന്നാനി ചാവക്കാട് ദേശീയപാതയിൽ പുതിയിരുത്തി സ്കൂൾപടിയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ബൈക്ക് ഇടിച്ച് യാത്രികരിൽ ഒരാൾ മരിച്ചു ഒരാളുടെ നില ഗുരുതരം. അപകടത്തിൽ കാസർകോഡ് ഉപ്പള സ്വദേശി പച്ചിലംപാറ മുഹമ്മദ് ഹനീഫയുടെ മകൻ റഷീദ് ആണ് മരിച്ചത്. സഹയാത്രികനും ഉപ്പള സ്വദേശിയുമായ മിസ്‌രിയ മൻസിൽ അബ്ദുള്ള മകൻ ജമാലിനെ ഗുരുതരമായ പരിക്കുകളോടെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വെളിയംകോട് ലൈഫ് ലൈൻ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് വിദഗ്ധ ചികിത്സക്കായി ലൈഫ് ലൈൻ, നവോത്ഥാൻ എന്നീ ആംബുലൻസ് പ്രവർത്തകർ ചേർന്ന് തൃശൂർ അശ്വനി ആശുപത്രിയിലേക്കും കൊണ്ടുപോവുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തുംമുമ്പേ റഷീദ് മരണത്തിനു കീഴടങ്ങി.