അനന്യ സമേതം – വിദ്യാർത്ഥികൾക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു

ചാവക്കാട് : തൃശൂർ ജില്ലാ പഞ്ചായത്ത്, പൊതു വിദ്യാഭ്യാസ വകുപ്പ്, വനിതാ ശിശുക്ഷേമ വകുപ്പ് എന്നിവയുടെ അനൗപചാരിക വിദ്യാഭ്യാസ പരിപാടിയായ അനന്യ സമേതം പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച ഏകദിന ശില്പശാല നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക് ഉദ്ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡന്റ് ആർ വി എം ബഷീർ മൗലവി അധ്യക്ഷത വഹിച്ചു.

ചാവക്കാട് എം ആർ ആർ എം ഹയർ സെക്കണ്ടറി സ്‌കൂളിലെയും, മണത്തല ഹയർ സെക്കന്ററി സ്കൂളിലെയും കുട്ടികൾക്കായി സംഘടിപ്പിച്ച കേമ്പിൽ ലിംഗ സമത്വത്തെ കുറിച് നാടക പ്രവർത്തകൻ ഷാജി നിഴൽ ക്ലാസ്സ് എടുത്തു.
സമാപന സമ്മേളന ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പ്രസന്ന രണദിവേ നിർവഹിച്ചു. വാർഡ് കൗൺസിലർ എം ബി പ്രമീള അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ എം ഡി ഷീബ എസ് ആർ ജി കൺവീനർ പി സി ശ്രീജ, എൻ വി മധു എന്നിവർ സംസാരിച്ചു കോർഡിനേറ്റർമാരായ പ്രിൻസി കെ പി, സുഭാഷ് മുല്ലശ്ശേരി, ദീപ എൻ എ, ചാന്ദിനി എൻ സി, ശ്രുതി പി എസ്, രമ്യ കെ ആർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകളും സമ്മാനമായി പുസ്തകങ്ങളും നൽകി.

Comments are closed.