കടപ്പുറം : എസ് വൈ എസ് സാന്ത്വനം അഞ്ചങ്ങാടി യൂണിറ്റ് നിർധന രോഗികൾക്ക് വാക്കർ, വാട്ടർ ബെഡ് മുതലായവ വിതരണം ചെയ്തു. അബുദാബി ഐ സി എഫ് പ്രവർത്തകൻ ആനാം കടവിൽ അബ്ദുൽ റഷീദ് സാഹിബ് എസ് വൈ എസ് സാന്ത്വനം കടപ്പുറം സർക്കിൾ ജെ:സെക്രട്ടറി ദാവൂദ്ഷാക്ക് വാക്കർ കൈ മാറി ഉദ്ഘാടനം ചെയ്തു. വാട്ടർ ബെഡ് ഐ സി എഫ് ഖത്തർ പ്രതിനിധി എന്‍ സി ഇസ്മയിൽ സാന്ത്വനം ജോയിന്റ് സെക്രട്ടറി എ എം റഷീദ് ന് കൈമാറി. പരിപാടിയിൽ ഐ സി എഫ് ദോഹ ഖത്തർ പ്രതിനിധി എ കെ ഷാഹു, ഖാസിം വട്ടേക്കാട്, ഹൈദർ കെ വി, സഈദ് മുസ്‌ലിയാർ, നബീൽ അഞ്ചങ്ങാടി (എസ് എസ് എഫ് സർക്കിൾ സെക്രട്ടറി), സാഹിൽ, ജലാൽ, യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ റഷീദ്, ഹാരിസ് തുടങ്ങിയവര്‍ പങ്കെടുത്തു.
വാക്കറും മറ്റു ഉപകരണങ്ങളും ആവശ്യമുള്ളവര്‍ ദാവൂദ് ഷാ 7559972347, സി ബി ഹാരിസ് 9947108866, എ എം റഷീദ് 9995934481 എന്നിവരുമായി ബന്ധപ്പെടുക.