അണ്ടത്തോട് ജി എം എല്‍ പി സ്ക്കൂള്‍ ഹൈടെക്കാകുന്നു

ചാവക്കാട് : പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ തീരദേശമേഖലയിലെ അണ്ടത്തോട് ജി.എം.എല്‍.പി സ്ക്കൂള്‍ തൃശൂര്‍ ജില്ലയിലെ തന്നെ ആധുനിക നിലവാരത്തിലുള്ള സ്ക്കൂളായി മാറുന്നു. സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി അണ്ടത്തോട് ജി.എം.എല്‍.പി സ്ക്കൂളിന് മുകള്‍ നിലയില്‍ ക്ലാസ്സ് റൂം, പാചകപ്പുര, ചുറ്റുമതില്‍, യാര്‍ഡ് ടൈലിംഗ്, കവാടം തുടങ്ങിയവക്കായി 2 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.

എം.എല്‍.എയുടെ ആസ്തിവികസന ഫണ്ട് പ്രയോജനപ്പെടുത്തി 1.75 കോടി രൂപ ചിലവിൽ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സ്വന്തം കെട്ടിടത്തിലാണ് ഈ അദ്ധ്യയന വര്‍ഷം മുതല്‍ അണ്ടത്തോട് സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നത്. മുകള്‍ നിലയില്‍ 4 ക്ലാസ്സ് റൂമുകള്‍ നിര്‍മ്മിക്കുന്നതിന് ഇതിനകം തന്നെ വിദ്യാഭ്യാസ വകുപ്പിന്‍റെ പ്ലാന്‍ഫണ്ടില്‍ ഉള്‍പ്പെടുത്തി 1 കോടി രൂപക്ക് ഭരണാനുമതി ലഭിക്കുകയും ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. 2 കോടിരൂപ കൂടി ഭരണാനുമതിയായതോടെ സ്ക്കൂളിന്‍റെ എല്ലാ ഭൌതിക സാഹചര്യങ്ങള്‍ക്കുമുള്ള ഫണ്ട് ലഭിച്ചിരിക്കുകയാണെന്ന് എൻ കെ അക്ബർ എം എൽ എ പറഞ്ഞു.

Comments are closed.