വെള്ളകെട്ടിലമർന്ന് അണ്ടത്തോട്, തങ്ങൾപ്പടി മേഖല

അണ്ടത്തോട്: ശക്തമായ മഴയിൽ പുന്നയൂർക്കുളം പഞ്ചായത്തിലെ അണ്ടത്തോട്, തങ്ങൾ പ്പടി, പെരിയമ്പലം, പാപ്പാളി, കുമാരം പടി മേഖലകൾ വെള്ളക്കെട്ടിൽ. അനേകം വീടുകളും, പഞ്ചായത്ത് റോഡുകളും, തെങ്ങിൻ തോട്ടങ്ങളും, ഏക്കറോളം രാമച്ച കൃഷികളും വെള്ളകെട്ടിലമർന്നു. മെയ് മാസത്തിൽ തുടക്കം കുറിച്ച ശക്തമായ മഴ ജൂലായ് മാസം വരെ ദുരിതങ്ങളാണ് ഉണ്ടാക്കിയത്. ദേശീയപാത ഹൈവെ, സർവ്വീസ് റോഡുകൾ പൊട്ടിപൊളിഞ്ഞ് കുണ്ടും കുഴിയുമായി വെള്ളത്തിലാണ്. ഇതുവഴിയുള്ള വാഹന ഗതാഗതവും ദുഷ്ക്കരമാണ്. കാൽനടയാത്രകളും ഏറെ ദുസ്സഹമാണ്. തങ്ങൾപ്പടി മേഖലയിലെ തോട്ടുങ്ങൽ ഷാജുട്ടി, കുമ്പളത്തയിൽ സൈന, മണാളത്ത് മുഹമ്മദാലി, ചോലയിൽ അലി, നസീർ, കിഴക്കകത്ത് ഹനീഫ, തങ്ങൾ പ്ടി മുന്നൂറ്റി പത്ത് റോഡിലെ അയിനിക്കൽ ബാപ്പു, കോർപ്പുള്ളിയിൽ റഷീദ്, കോർപ്പുള്ളി ജലീൽ, കെ എച്ച് താഹിർ, അബ്ദുൾ കരീം, ഒസ്സാരു വീട്ടിൽ ബുനിയാം, സലീം, അയിനിക്കൽ മുഹമ്മദാലി, തങ്ങൾ പടി കെട്ടുങ്ങൽ പാലം റോഡ് കാര്യാടത്ത് അബു, മുഹമ്മദാലി, തോട്ടുങ്ങൽ നൗഷാദ് തുടങ്ങിയവരുടെ വീടുകൾ മാസങ്ങളായി വെള്ളകെട്ടിലാണ്. അണ്ടത്തോട് ബീച്ച് റോഡിലെ എരിഞ്ഞിക്കൽ മിസരിയ, അബ്ദുറഹ്മാൻ, അറപ്പ റോഡിൽ ശറഫു എന്നിവരുടെ വീടുകളും വെള്ളകെട്ടിലാണ്. ഇവിടെങ്ങളിൽ സെപ്റ്റിക്ക് ട്ടാങ്കുകളും നിറഞ്ഞ് ഏറെ ദുരിതം പേറുകയാണ്. തങ്ങൾ പ്പടി 310 റോഡ്, യതീംഖാന റോഡ്, നാക്കോലറോഡ്, പാപ്പാളി സലാമത്ത് റോഡ്, ഇബ്രാഹീം മസ്ജിദ് റോഡ്, മന്ദലാംകുന്ന് കിണർ റോഡ് തുടങ്ങിയ റോഡുകൾ പൊട്ടിപൊളിഞ്ഞ് വെള്ള കെട്ടിലാണ്. ഇതുവഴിയുള്ള വാഹന ഗതാഗതവും, കാൽനടയാത്രയും ദുരിതമാണ്. വരും ദിവസങ്ങളിൽ കാലവർഷം ശക്തമായാൽ ദുരിതമേറും. കനോലി കനാലും നിറഞ്ഞു കവിഞ്ഞു കനോലിൻ്റെ ഓരങ്ങളിൽ താമസിക്കുന്നവർ ഏറെ ദുരിത്തിലായിട്ടുണ്ട്. കെട്ടി നിൽക്കുന്ന വെള്ളം ഒഴിഞ്ഞു പോകാൻ കാര്യമായ കാനകൾ ഇല്ലാത്തതാണ് മേഖലയിൽ ഇത്തരം വെള്ളക്കെട്ടിനു കാരണമായത്

Comments are closed.