അങ്കണവാടി കുരുന്നുകൾ ഒത്തുകൂടി – പൂമൊട്ട് 2024വർണ്ണാഭമായി
തൊട്ടാപ്പ് : കടപ്പുറം പഞ്ചായത്തിലെ മുപ്പതോളം അങ്കണവാടികളിലെ കുരുന്നുകൾ ഒത്തുകൂടി. പൂമൊട്ട് 2024 വർണ്ണാഭമായി. കടപ്പുറം ഗ്രാമപഞ്ചായത്ത് അങ്കണവാടികളിലെ കുരുന്നുകളുടെ കലോത്സവം പൂമൊട്ട് 2024 യുവ എഴുത്തുകാരനും, ഇന്റർ നാഷണൽ ടാഗോർ അവാർഡ് ജേതാവുമായ വിഷ്ണുമാസ്റ്റർ കിടങ്ങൂർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു.
തൊട്ടാപ്പ് റോയൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കടപ്പുറം പഞ്ചായത്തിലെ മുപ്പതോളം അങ്കണവാടികളിലെ കുരുന്നുകളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സമ്മാനങ്ങൾ വിതരണം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിസ് രിയ മുസ്താക്കലി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂക്കൻ കാഞ്ചന, മെമ്പർമാരായ ടി. ആർ ഇബ്രാഹിം, പ്രസന്ന ചന്ദ്രൻ, എ.വി അബ്ദുൽ ഗഫൂർ, റാഹില വഹാബ്, ഷീജ രാധാകൃഷ്ണൻ, മുഹമ്മദ് നാസിഫ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.പി മൻസൂർഅലി സ്വാഗതവും ഐസിഡിഎസ് സൂപ്പറൈസർ മിഥുല നന്ദിയും പറഞ്ഞു.
Comments are closed.