അങ്കണവാടി പ്രവേശനോത്സവം – എ എൽ എം എസ് സി അംഗങ്ങൾ വീടുകൾ സന്ദർശിച്ച് കുട്ടികൾക്ക് സമ്മാനം നൽകി

കടപ്പുറം : ജൂൺ 3 ന് കേരളത്തിലെ എല്ലാ അങ്കണവാടി കളിലൂം പ്രവേശനോത്സവം നടക്കുകയാണ്. 3 വയസ്സുമുതൽ പ്രവേശനം നേടിയ കുട്ടിക്ക് 6 വയസ്സു വരെ അംഗൻവാടിയിൽ പഠിക്കാം. മോണിംഗ് സ്നാക്സ്, ലഞ്ച്, ഈവനിംഗ് സ്നാക്സ് എന്നിവ അംഗൻ വാടികൾ നൽകും. കടപ്പുറം ഗ്രാമപഞ്ചായത്തിൽ 30 അംഗൻവാടികളാണ് ഉള്ളത്. എല്ലാ അംഗൻവാടി കളും പുതിയ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യാൻ ഒരുങ്ങിക്കഴിഞ്ഞു. പുതിയ കളി ഉപകരണങ്ങൾ, സൈക്കിൾ എന്നിവ സജീകരിച്ചിട്ടുണ്ട്.

കടപ്പുറം പഞ്ചായത്തിലെ എ എൽ എം എസ് സി (Anganwadi Level Monitoring and Support Committee) അംഗങ്ങൾ ആറാം വാർഡിലെ 10 -ാം നമ്പർ അംഗൻവാടിയിലെ വിദ്യാർത്ഥികളായ പുളിച്ചാറം വീട്ടിൽ ഇസാൻ, ഫാത്തിമ, ഹെയ്സ, അയ്റിൻ എന്നിവരുടെ വീടുകളിൽ സന്ദർശിച്ചു, സമ്മാനം നൽകി കുട്ടികളെ അംഗൻവാടിയിലേക്ക് സ്വാഗതം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി വി സുബ്രഹ്മണ്യൻ, ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, വി പി മൻസൂർ അലി, അംഗങ്ങളായ പി വി ഹൈദർ അലി, ചേലോട്ടുങ്ങൾ ഷംസു, കെ വി ഹുസ്സൈൻ, വർക്കർ ഇ എസ് സ്മിത എന്നിവർ പങ്കെടുത്തു.

Comments are closed.