mehandi new

കേന്ദ്ര സർക്കാറിനെതിരെ അംഗൻവാടി ജീവനക്കാർ മാർച്ചും ധർണയും സംഘടിപ്പിച്ചു

fairy tale

ചാവക്കാട് : ദേശിയ പ്രേക്ഷോഭത്തിന്റെ ഭാഗമായി അംഗൻവാടി വർക്കെഴ്സ് ആന്റ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സി ഐ ടി യു ) ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് സിവിൽ സ്റ്റേഷൻ മുന്നിൽ പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. സി ഐ ടി യു ചാവക്കാട് ഏരിയാ പ്രസിഡന്റ്‌ കെ എം അലി ഉദ്ഘാടനം ചെയ്തു.

planet fashion

ഐ സി ഡി എസ് നെ ദുർബലപ്പെടുത്താനുള്ള നടപടികളിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറുക.  കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുക. അംഗൻവാടി ജീവനക്കാരുടെ പ്രതിമാസ വേതനം 26000 രൂപ യും പ്രതി മാസപെൻഷൻ 10000 രൂപയും ആക്കുക. കുട്ടികളിലെ പോഷക ആഹാരകുറവ്  പരിഹരിക്കപെടുന്നുണ്ടെന്നു ഉറപ്പ് വരുത്തുക. ആനുകൂല്യങ്ങൾ  ലഭിക്കണമെങ്കിൽ ആധാർ ലിങ്ക് ചെയ്യണമെന്ന നിബന്ധന ഉപേക്ഷിക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സമരം സംഘടിപ്പിച്ചത്.

യൂണിയൻ പ്രസിഡന്റ്‌ പ്രിയമനോഹരൻ  അധ്യക്ഷത വഹിച്ചു  സെക്രട്ടറി രമണി സുരേന്ദ്രൻ, ഉഷ സുനീഷ്, സുനിത ശശി എന്നിവർ സംസാരിച്ചു.

Ma care dec ad

Comments are closed.