mehandi banner desktop
Chavakkad online

ഇലക്ഷൻ കമ്മീഷനെ പുറത്താക്കുക; വെൽഫയർപാർട്ടി പ്രതിഷേധം

Ft

പുന്നയൂർക്കുളം : വംശീയ ഗൂഢപദ്ധതിയായ എസ് ഐ ആർ ഉപേക്ഷിക്കുക, വെട്ടിമാറ്റിയ 12 കോടി പൗരൻമാരുടെ വോട്ടവകാശം പുനഃസ്ഥാപിക്കുക, ഗ്യാനേഷ്കുമാറിനെ പുറത്താക്കുക. എന്നീ ആവശ്യങ്ങളുന്നയിച്ചും ജന്തർ മന്തർ പ്രക്ഷോഭകർക്ക് ഐക്യദാർഢ്യമർപ്പിച്ചും

Jan oushadi

വെൽഫെയർ പാർട്ടി പ്രക്ഷോഭ പൊതുയോഗവും ധർണ്ണയും  സംഘടിപ്പിച്ചു. അണ്ടത്തോട് സെൻ്ററിൽ നടന്ന പരിപാടിയിൽ​ വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് ലത്തീഫ് കോലയിൽ അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും ആക്ടിവിസ്റ്റുമായ അബ്ദുൽ സമദ് അണ്ടത്തോട് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ഉമർ കാഞ്ഞിരപ്പുള്ളി സ്വാഗതം ആശംസിച്ചു. സിറാജ് പെരുമ്പള്ളി, പി എച്ച്  ഷാഹു, സാദിഖ് തറയിൽ, ഉമർ കടിക്കാട് എന്നിവർ  നേതൃത്വം നൽകി.  യൂണിറ്റ് പ്രസിഡന്റ് ഹുസൈൻ അണ്ടത്തോട് നന്ദിപറഞ്ഞു.

Comments are closed.