mehandi new

കടലാക്രമണം തടഞ്ഞ് കടപ്പുറത്തെ രക്ഷിക്കാൻ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക – മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഭീമ ഹർജി സമർപ്പിച്ചു

fairy tale

കടപ്പുറം : പതിറ്റാണ്ടുകളായി കടപ്പുറം പഞ്ചായത്ത് നേരിടുന്ന കടലാക്രമണത്തിന് ശാശ്വത പരിഹാരം കാണുന്നതിന്ന് പുലിമുട്ടും ടെട്രാപോഡ് ഉപയോഗിച്ചുള്ള കടൽഭിത്തിയും നിർമ്മിക്കണമെന്നും അതിനായി അടിയന്തിരമായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് കടപ്പുറം തീരദേശ അവകാശ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവിനും മറ്റു മന്ത്രിമാർക്കും തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിൽ ചെന്ന് ഭീമഹർജി നൽകി.
കേരള പ്രതിപക്ഷ നേതാവ് വി. ഡി. സതീശന് കണ്ടോൺമെന്റ് ഹൗസിൽ ചെന്ന് നിവേദനം നൽകി. കടപ്പുറത്തെ ദയനീയ സാഹചര്യങ്ങൾ വിശദീകരിച്ചു. കടപ്പുറം തീരദേശ അവകാശ സംരക്ഷണ സമിതി നേതാക്കളായ പി. കെ. ബഷീർ, സി. ബി. എ. ഫത്താഹ്, എ. കെ. ഷുഹൈബ്, പി. എസ് മുഹമ്മദ് എന്നിവരാണ് ഭീമഹർജി സമർപ്പിച്ചത്.

അഞ്ഞൂറ് മീറ്റർ ഇടവിട്ട് അഴിമുഖം മുതൽ വടക്കോട്ട് ആറ് കിലോമീറ്റർ വരെ മിനി പുലിമുട്ട് നിർമ്മിച്ചും ട്രെട്രാപോഡ് ഉപയോഗിച്ചും ശക്തമായ കടൽ ഭിത്തികെട്ടലാണ് കടലാക്രമണത്തിൽ നിന്നും കടപ്പുറത്തെ രക്ഷിക്കാനുള്ള ശാശ്വത പരിഹാരമെന്നും അല്ലാത്ത പക്ഷം സമീപ ഭാവിയിൽ കടപ്പുറം ഗ്രാമ പഞ്ചായത്ത് കടലെടുത്ത് ഇല്ലാതാകുമെന്നുമുള്ള കടപ്പുറം തീരദേശ അവകാശ സംരക്ഷണ സമിതിയുടെ പഠനം മന്ത്രിമാർക്കും പ്രതിപക്ഷ നേതാവിനും വിശദീകരിച്ചു നൽകി.

ഫിഷറീസ് വകുപ്പമന്ത്രി സജിചെറിയാൻ, ഇറിഗേഷൻവകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ, പൊതുമരാമത്ത് വകുപ്പുമന്ത്രി പി. എ. മുഹമ്മദ് റിയാസ്, എന്നിവരെയും നേരിൽ കണ്ട് കടപ്പുറത്തെ കടൽ ക്ഷോഭ ദുരിതങ്ങൾ വിശദീകരിക്കുകയും നിവേദനം നൽകുകയും ചെയ്തു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

planet fashion

Comments are closed.