mehandi banner desktop
Chavakkad online

അവശ്യ സാധനങ്ങൾ ഇല്ല – ചാവക്കാട് സപ്ലൈക്കോ സ്റ്റോറിലേക്ക് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും

Ft

ചാവക്കാട് : അവശ്യ സാധനങ്ങളുടെ വിലകയറ്റത്തിലും, അവശ്യ ഭക്ഷ്യ വസ്തുക്കൾ ലഭിക്കാത്തത്തിലും പ്രതിഷേധിച്ച് ചാവക്കാട് സപ്ലൈക്കോ സ്റ്റോറിലേക്ക് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ചാവക്കാട് സെന്ററിൽ നിന്നും ആരംഭിച്ച മാർച്ച് സപ്ലൈക്കോക്ക് മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ്ണ ഡിസിസി ജനറൽ സെക്രട്ടറി പി. യതീന്ദ്രദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്‌ കെ. വി. ഷാനവാസ്‌ അധ്യക്ഷത വഹിച്ചു.

Jan oushadi

ഡിസിസി ജനറൽ സെക്രട്ടറി കെ. ഡി. വീരമണി, ബ്ലോക്ക്‌ കോൺഗ്രസ്സ് പ്രസിഡന്റ്‌ അരവിന്ദൻ പല്ലത്ത്, യു. ഡി.എഫ് കൺവീനർ കെ. നവാസ്, കെ. എച്ച്. ഷാഹുൽ ഹമീദ്, പി. വി. ബദറുദ്ധീൻ, സി. മുസ്താഖ് അലി, സി. പക്കർ, കെ. എം. ഷിഹാബ്, ആർ. കെ. നൗഷാദ്, കെ. ബി. വിജു, സി. എസ്, സൂരജ്, ബേബി ഫ്രാൻസിസ്, മിസിരിയ മുസ്തഖ്, എം എസ്. ശിവദാസ്, കെ. വി. യൂസഫ് അലി, പി. കെ. കബീർ എന്നിവർ സംസാരിച്ചു.

അനീഷ് പാലയൂർ, പ്രദീപ് ആലിപ്പരി, എ. കെ. മുഹമ്മദലി, വി. ഡി. അഷ്‌റഫ്‌, ഇ. എ. സുൽഫിക്കർ, പി. കെ. ഷക്കീർ, ഷുക്കൂർ കോനാരത്ത്, അസ്മത്തലി, ഷാഹിദ ഷാഹു, സുപ്രിയ രാമചന്ദ്രൻ, അനിത ശിവൻ, ഷൈല നാസർ, റുക്കിയ ഷൗക്കത്ത്, സിബിൽ ദാസ്, പി. വി. ഹാരിസ്, സന്ദീപ് പുന്ന, റിഷി ലാസർ, പി. എ. നാസർ, സി. കെ. ബാലകൃഷ്ണൻ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Comments are closed.