mehandi new

കുരഞ്ഞിയൂർ ജി എൽ പി സ്കൂളിന്റെ വാർഷികവും യാത്രയയപ്പ് സമ്മേളനവും

fairy tale

പുന്നയൂർ: കുരഞ്ഞിയൂർ ഗവണ്മെന്റ് എൽ പി സ്കൂളിന്റെ 95ആം വാർഷികവും, പ്രധാനാധ്യാപികയായ കെ. സി രാധ ടീച്ചറുടെ വിരമിക്കൽ ചടങ്ങും ഗുരുവായൂർ എം. എൽ. എ. എൻ. കെ. അക്ബർ ഉദ്ഘാടനം ചെയ്തു. പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ടി. വി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി നീന തോമസ് സ്വാഗതം ആശംസിച്ചു. പ്രശസ്ത കവിയും, പ്രമുഖ പ്രഭാഷകനുമായ ശ്രീജിത്ത്‌ അരിയല്ലൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു. പിന്നണി ഗായകൻ മണികണ്ഠൻ പെരുമ്പടപ്പ് മുഖ്യതിഥിയായി. പി. ടി എ യുടെ സ്നേഹോപഹാരം എം. എൽ. എ. കെ.സി രാധ ടീച്ചർക്ക് സമ്മാനിച്ചു. വിവിധ സാഹിത്യ പുരസ്കാരങ്ങൾ നേടിയ അധ്യാപകൻ സോമൻ ചേമ്പ്രേത്തിനെ ചടങ്ങിൽ ആദരിച്ചു. സ്കൂളിന്റെ പുതിയ കെട്ടിട നിർമാണത്തിനായി സ്ഥലം സൗജന്യമായി നൽകിയ ഇട്ടേക്കോട്ട് ശ്രീ രാധാകൃഷ്ണന്റെ സ്മരണാർത്ഥം സഹോദരൻ ഐ. പി സോമൻ ആദരവ് ഏറ്റുവാങ്ങി.

planet fashion

സ്കൂളിന്റെ വാർഷിക റിപ്പോർട്ട്‌ കെ. എ ഐശ്വര്യ ടീച്ചർ അവതരിപ്പിച്ചു. പഞ്ചായത്ത്‌, ബ്ലോക്ക്‌ പ്രതിനിധികളായ സുഹറ ബക്കർ, വിജയൻ എ. കെ, നാഫീസക്കുട്ടി വലിയകത്ത് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.  കെ. സി രാധ ടീച്ചർ മറുപടി പ്രസംഗം നടത്തി. പി. ടി. എ. പ്രസിഡന്റ്‌ അനിൽകുമാർ നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി.

Ma care dec ad

Comments are closed.