Header

പഠന പഠനേതര മേഖലകളിൽ മികച്ച നിലവാരം പുലർത്തുന്ന മണത്തല സ്കൂളിന്റെ ഭൗതിക സാഹചര്യം പരിതാപകരം

  • പല ക്ലാസുകളിലും 100 വിദ്യാർത്ഥികൾ വരെ ഇരിക്കുന്നു.
  • ഇംഗ്ലീഷ് മലയാളം മീഡിയം ക്ലാസുകൾ പലതും ഒന്നിച്ച് ഒരു ക്ലാസിൽ, പഠിപ്പിക്കുന്നത് ഒരു അധ്യാപിക.
  • വിദ്യാർഥികൾ 1350, ഇത്രയും കുട്ടികൾക്ക് ആവശ്യമായ ശൗചാലയങ്ങൾ, കുടിവെള്ള സൗകര്യം, സ്ഥിരം അടുക്കള, ഡൈനിംഗ് സംവിധാനം ഇല്ല.
  • 1350 കുട്ടികളായി വർധിച്ചിട്ടും 800 കുട്ടികളുണ്ടാകുമ്പോൾ അനുവദിച്ച 25 ഡിവിഷൻ തന്നെ ഇപ്പോഴും.

 

ചാവക്കാട് : പഠന പഠനേതര മേഖലകളിൽ മികച്ച നിലവാരം പുലർത്തുന്ന,   ഈ വർഷവും  എസ്എസ്എൽസിക്ക് 100% വിജയം കരസ്ഥമാക്കിയ മണത്തല  ഗവൺമെൻറ്  ഹൈസ്കൂളിന്റെ ഭൗതിക സാഹചര്യം പരിതാപകരം. സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞപ്രകാരമുള്ള പ്രവർത്തനങ്ങളുടെ ഫലമായി കുട്ടികളുടെ എണ്ണം വളരെയധികം വർദ്ധിച്ച വിദ്യാലയമാണ് മണത്തല  ഗവൺമെൻറ്  സ്കൂൾ. വിദ്യാർത്ഥികളുടെ എണ്ണം ഭീമമായി വർധിച്ചെങ്കിലും ഭൗതിക സാഹചര്യ വികസനം ലക്ഷ്യം കണ്ടില്ല. 

ഹൈസ്കൂൾ വിഭാഗത്തിൽ മാത്രം 1350 ഓളം കുട്ടികൾ നിലവിൽ പഠിക്കുന്നുണ്ടെങ്കിലും 25 ഡിവിഷനുകൾ മാത്രമാണ് അനുവദിച്ചു കിട്ടിയിട്ടുള്ളത്. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത പല ക്ലാസുകളിലും 100 കുട്ടികൾ വരെ ഇരിക്കുന്ന സാഹചര്യം നിലവിലുണ്ട്. പ്രൈമറി ക്ലാസുകളിൽ ഇംഗ്ലീഷ് മലയാളം മീഡിയം ക്ലാസുകൾ പലതും ഒന്നിച്ച് ഒരു ക്ലാസിൽ ഇരുത്തി ഒരു അധ്യാപികയാണ് പഠിപ്പിക്കുന്നത്. സർക്കാർ വിദ്യാലയത്തിന്റെ മേന്മ മനസ്സിലാക്കി വിദ്യാലയത്തിലേക്ക് എത്തിയ കുട്ടികൾക്ക് മതിയായ ഭൗതിക സാഹചര്യങ്ങൾ നൽകാനാവുന്നില്ല. ഇത്രയും കുട്ടികൾക്ക് ആവശ്യമായ ശൗചാലയങ്ങൾ, കുടിവെള്ള സൗകര്യം സ്ഥിര അടുക്കള, ഡൈനിംഗ് സംവിധാനം മുതലായവ വിദ്യാലയത്തിന് ഇല്ല.  സർക്കാർ വിദ്യാലയത്തിൽ പഠിക്കണം എന്ന് ആഗ്രഹിച്ചെത്തുന്ന മുഴുവൻ  കുട്ടികൾക്കും പ്രവേശനം നൽകാനും, പ്രവേശനം ലഭിച്ച കുട്ടികൾക്ക് മതിയായ സൗകര്യങ്ങൾ ലഭ്യമാക്കാനും കഴിയാത്തതിന്റെ പേരിൽ കുട്ടികൾ ടി സി വാങ്ങി പോകുന്ന സാഹചര്യമാണുള്ളത്.

കെട്ടിടം പണി പുനരാരംഭിച്ച് എത്രയും പെട്ടെന്ന് ക്ലാസ് മുറികൾ ലഭ്യമാക്കുന്നതിനായി പലതവണ അധികാരികളുടെ മുൻപിൽ ബന്ധപ്പെട്ടവർ അപേക്ഷകൾ നൽകിയെങ്കിലും ഫലം കണ്ടില്ല.

പഠന രംഗത്ത് ഉന്നത നിലവാരം പുലർത്തുന്ന സ്കൂളിന്റെ പേരും പെരുമയും നശിക്കാൻ ഇടവരുന്ന രീതിയിൽ ഭൗതിക സാഹചര്യം വികസിപ്പിക്കുന്ന കാര്യത്തിൽ കാലതാമസം വരുത്തരുതെന്നാണ് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആവശ്യം.

thahani steels

Comments are closed.