തിരുവളയന്നൂർ ഹയർ സെക്കന്ററി സ്കൂളിൽ വാർഷികാഘോഷവും യാത്രയാപ്പു സമ്മേളനവും സംഘടിപ്പിച്ചു

വടക്കേക്കാട് : തിരുവളയന്നൂർ ഹയർ സെക്കന്ററി സ്കൂളിൽ വാർഷികാഘോഷവും യാത്രയാപ്പു സമ്മേളനവും വിവിധ പരിപാടികളോട് കൂടി നടത്തി. എൻ കെ. അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഹീം വീട്ടിപ്പറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറും സ്കൂളിൾ പി. ടി. എ പ്രസിഡന്റ്റുമായ ബിജു പള്ളിക്കര അധ്യക്ഷത വഹിച്ചു. ഐ. എം. ഇ എറണാംകുളം റീജിയൻ. ടി. ഷറഫുദ്ധീൻ, വടക്കേക്കാട് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ രുഗ്മ്യ സുധീർ, സുധീർ ഈച്ചിത്തറയിൽ, പി. ടി. എ ഭാരവാഹികൾ, മാനേജ്മെന്റ് പ്രധിനിധി സി ജെ സോണി, പ്രിൻസിപ്പൽ ഇൻചാർജ് ഷീന ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

വിരമിക്കുന്ന അധ്യാപകരുടെ അനുഭങ്ങൾ പങ്കുവെക്കലും പഠന രംഗത്തും കലാകായിക രംഗത്തും മികവുതെളിയിച്ച വിദ്യാർത്ഥികളെ ആദരിക്കലും നടത്തി. എച്ച് എം ജിഷ കെ.ഐ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി മുനീർ നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി.

Comments are closed.