Header

യുവാവിനു വെട്ടേറ്റു – കഞ്ചാവ് വില്‍പന എതിര്‍ക്കുന്നവരെ ആക്രമിക്കുന്നത് പതിവാകുന്നു

ചാവക്കാട്: മേഖലയില്‍ കഞ്ചാവ് വില്‍പന വ്യാപകം. കഞ്ചാവ് വില്‍പ്നയെയും ഉപയോഗത്തെയും സംബന്ധിച്ചുള്ള സംഘര്‍ഷവും എതിര്‍ക്കുന്നവരെ ആക്രമിക്കുന്നതും ചാവക്കാട് മേഖലയില്‍ പതിവാകുന്നു.
കടപ്പുറത്ത് കഞ്ചാവ് വില്‍ക്കുന്നയാള്‍ ബൈക്ക് തടഞ്ഞ് നിര്‍ത്തി യുവാവിനെ വെട്ടിയതാണ് ഏറ്റവും പുതിയ സംഭവം.
കടപ്പുറം അഞ്ചങ്ങാടി മൂസാ റോഡ് സ്രാങ്കിന്റകത്ത് സിദ്ധീഖിന്റെ മകന്‍ നൗഫലിനാണ് (24) വെട്ടേറ്റത്. കൈക്ക് പരിക്കേറ്റ ഇയാളെ തൃശൂര്‍ മുളങ്കുന്നത്ത് കാവ് ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച്ച മൂന്നരയോടെ തൊട്ടാപ്പ് ആനന്ദവടിയില്‍ വെച്ചാണ് സംഭവം. നൗഫല്‍ ബൈക്കില്‍ അഞ്ചങ്ങാടി ഭാഗത്തേക്ക് പോകുകയായിരുന്നു. തിരുവത്ര സ്വദേശിയാണ് തടഞ്ഞു നിര്‍ത്ത് ആക്രമിച്ചത്. തിരുവത്ര സ്വദേശിയുടെ ബന്ധു വീട് അഞ്ചങ്ങാടിയിലാണ്. മേഖലയില്‍ വ്യാപകമായി കഞ്ചാവ് എത്തിക്കുന്നത് ഇയാളാണെന്ന് നൗഫല്‍ അധികൃതരെ അറിയിച്ചിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ആക്രമത്തിനു പിന്നില്‍. തീരമേഖലയില്‍ കഞ്ചാവ് മയക്കുമരുന്ന് മാഫിയയെ തേടിയുള്ള പൊലീസ് നീക്കം ശക്തമായതോടെയാണ് കഞ്ചാവ് മാഫിയയെക്കുറിച്ചുള്ള വിവരം നല്‍കുന്നവരെ ആക്രമിച്ച് ഒതുക്കാന്‍ ശ്രമിക്കുന്നത്. ഒരുമാസത്തിനിടെ മൂന്നാമത്തെ ആക്രമണമാണിത്.
അതെ സമയം മയക്കുമരുന്ന് മദ്യ ഉപയോഗത്തിനെതിരെ നാട്ടുകാര്‍ ജാതി മത രാഷ്ട്രീയ ഭേദമന്യേ ജാഗ്രതാ വേദികള്‍ രൂപീകരിക്കുകയും പ്രവര്‍ത്തനം ശക്തിപ്പെടുത്തുകയും ചെയ്തു വരുന്നുണ്ട്.

Comments are closed.