മമ്മിയൂർ ലിറ്റിൽ ഫ്ലവർ സ്കൂളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിയും റാലിയും സംഘടിപ്പിച്ചു

ഗുരുവായൂർ: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ (LFCGHSS) വിപുലമായ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. “ലഹരിയോട് വിട പറയൂ, ജീവിതത്തോട് അതെ എന്ന് പറയൂ” എന്ന ആഹ്വാനവുമായി വിദ്യാലത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ഉച്ചയ്ക്ക് സ്കൂൾ പരിസരത്ത് നടന്ന ലഹരിവിരുദ്ധ ബോധവൽക്കരണ റാലി ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീ സുനിൽകുമാർ സർ ഫ്ലാഗ് ഓഫ് ചെയ്തു. വിദ്യാർത്ഥിനികളും അധ്യാപകരും പങ്കെടുത്ത റാലിയിൽ ലഹരിക്കെതിരെയുള്ള പ്ലക്കാർഡുകളും സന്ദേശങ്ങളും ഉയർത്തിപ്പിടിച്ചിരുന്നു.തുടർന്ന് ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷൻ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (ASI) സാജൻ കെ. വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ് നയിച്ചു. ലഹരി പദാർത്ഥങ്ങൾ വ്യക്തികളിലും കുടുംബങ്ങളിലും ഉണ്ടാക്കുന്ന തകർച്ചകളെക്കുറിച്ചും, ലഹരിമുക്തമായ ഒരു നല്ല നാളെയ്ക്കായി യുവതലമുറ എങ്ങനെ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം വിശദീകരിച്ചു.ഇതോടനുബന്ധിച്ച് വിദ്യാർത്ഥികൾ തയ്യാറാക്കിയ സർഗ്ഗാത്മകമായ ലഹരിവിരുദ്ധ പോസ്റ്ററുകളുടെ പ്രദർശനവും വിദ്യാലയത്തിൽ ഒരുക്കിയിരുന്നു. ലഹരിമുക്ത തലമുറയാണ് ശക്തമായ രാഷ്ട്രത്തിന്റെ അടിത്തറയെന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് പരിപാടികൾ സമാപിച്ചത്.


Comments are closed.