റാഗിംങിനെതിരെ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

ഗുരുവായൂര്‍: വര്‍ദ്ധിച്ചു വരുന്ന റാഗിംങിനെതിരെ ഒരുമനയൂര്‍ ഇസ്ലാമിക് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്‍ എസ്എസിന്റെ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ചാവക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ ജെ ജോണ്‍സണ്‍ ക്ലാസ് നടത്തി. വിദ്യാര്‍ത്ഥികള്‍ റാഗിംങിനെതിരെ സത്യപ്രതിജ്ഞയെടുത്തു. പിടിഎ പ്രസിഡണ്ട് ഹാരിഫ് ഒരുമനയൂര്‍, പ്രിന്‍സിപ്പല്‍ പത്മജ എം, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ നിഷ ഫ്രാന്‍സിസ്, പ്രേമാ മേനോന്‍ സി, എന്നിവര്‍ സംസാരിച്ചു.

Comments are closed.