ഐടിഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന് കീഴിൽ തൃശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന നടത്തറ ഗവൺമെൻറ് ഐടിഐയിൽ എൻ സി വി ടി അംഗീകാരമുള്ള കാർപെൻഡർ ട്രേഡിലെ ശേഷിക്കുന്ന സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ജനുവരി 16
വൈകുന്നേരം അഞ്ചുമണിക്ക് മുൻപായി അപേക്ഷകൾ ലഭിക്കണം. എസ് എസ് എൽ സി ജയിച്ചവർക്കും തോറ്റവർക്കും അപേക്ഷിക്കാം. താല്പര്യമുള്ളവർ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം നടത്തറ ഐ ടി ഐയിൽ നേരിട്ട് ഹാജരാകണം.
പ്രവേശനത്തിന് തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ പരിശീലനത്തിന് പുറമേ പോഷകാഹാരം, ഉച്ച ഭക്ഷണം, 900 രൂപ യൂണിഫോം അലവൻസ്, 3000 രൂപ സ്റ്റഡി ടൂർ അലവൻസ് എന്നിവയും നൽകും. അർഹതപ്പെട്ടവർക്ക് ലംപ്സം ഗ്രാന്റ് 1000 രൂപയും പ്രതിമാസം 800 വീതം സ്റ്റൈപ്പൻഡും ലഭിക്കും. ഫോൺ – 0487 2370948, 9747313450

Comments are closed.