
ചാവക്കാട് : ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും കോൺഗ്രസ് ദേശീയ നേതാക്കളെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കെ പി. സി. സി യുടെ ആഹ്വാന പ്രകാരം ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മുൻസിപ്പൽ ചത്വരത്തിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ടൗൺ ചുറ്റി ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് കെ. നവാസ്, യു ഡി എഫ് കൺവീനർ കെ. വി. ഷാനവാസ്, പി. വി. ബദറുദ്ധീൻ, കെ. വി. സത്താർ, എച്ച്. എം. നൗഫൽ, നൗഷാദ് തെക്കുംപുറം,ടി എച്ച് റഹീം, കെ. വി. യൂസുഫ് അലി, കെ. എസ്. സന്ദീപ്, കെ. വി. ലാജുദ്ധീൻ, പ്രദീപ് ആലിപ്പരി, കെ. എം ഷിഹാബ്, അനീഷ് പാലയൂർ, വി. മുഹമ്മദ് ഖൈസ്, സി. കെ. ബാലകൃഷ്ണൻ, പി. കെ കബീർ, കെ. കെ. ഹിറോഷ്, ഷുക്കൂർ കോനാരാത്ത്, എ. കെ. അബ്ദുൾ കാദർ, ജമാൽ താമരത്ത്, പി കെ. ഷെക്കീർ, പി. വി. ഇസ്ഹാഖ്, ഷിഹാബ് മണത്തല, എൻ. പി. അബ്ദുൾ ഗഫൂർ, റിഷി ലാസർ, ആർ. വി. അബ്ദുൾ ജബ്ബാർ, ബിനീഷ് കോഴികുളങ്ങര, എന്നിവർ നേതൃത്വം നൽകി.




Comments are closed.