അതിരൂപത കെ.എൽ.എം വനിതാദിനം ആഘോഷിച്ചു

പാലയൂർ: അതിരൂപത കേരള ലേബർ മൂവ്മെന്റ് വനിതാ ദിനം മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ ആഘോഷിച്ചു.

വനിതാ തൊഴിലാളി സംഗമം മാർ ബോസ്കോ പുത്തൂർ ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് മോളി ജോബി അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. പോൾ മാളിയന്മാവ് ആമുഖ സന്ദേശം നൽകി. മിലു സൂസൻ ക്ലാസെടുത്തു
ഫൊറോന ഡയറക്ടർ ഫാ. ഷോൺ ആക്കാമറ്റത്തിൽ അനുഗ്ര പ്രഭാഷണം നടത്തി. എൽ.എഫ് കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ജെന്നി മുഖ്യാതിഥിയായി. ജിൻസി സിജു ബൈബിൾ പാരായണം നടത്തി. സംസ്ഥാന സെക്രട്ടറി ബിജു ചിറയത്ത്, രൂപത ജനറൽ സെക്രട്ടറി ബേബി വാഴക്കാല, രൂപത ട്രഷറർ ഫ്രൻജ്ജി ആന്റണി, രൂപത സെക്രട്ടറി ഷാജു എളവള്ളി, തീർത്ഥകേന്ദ്രo ട്രസ്റ്റി സേവ്യർ വാകയിൽ, ഫൊറോന പ്രസിഡന്റ് ടി.ജെ ഷാജു, ഗാർഹിക ഫോറം പ്രസിഡന്റ് മോളി വർഗീസ്, രൂപത വൈസ് പ്രസിഡന്റ് ബേബി ഡേവീസ്, പാലയൂർ വനിത യൂണിറ്റ് പ്രസിഡന്റ് എൽസ ജോസ് എന്നിവർ പ്രസംഗിച്ചു.
ചിപ്പി ബ്രിന്റോ, ജിംസി ബിജു, സുജ നോബർട്ട്, റോജ ജെയിംസ്, ഷേർളി ഷാജി എന്നിവർ നേതൃത്വം നൽകി. വനിതകളെ ആദരിക്കൽ, കലാപരിപാടി, സ്നേഹവിരുന്ന് എന്നിവയുമുണ്ടായി.

Comments are closed.