mehandi banner desktop
Chavakkad online

ഗുരുവായൂർ ക്ഷേത്രോത്സവത്തിന് കൊടിയേറി

Ft

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രോത്സവത്തിന് കൊടിയേറി. ദീപാരാധനക്ക് ശേഷം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന് കുറയും പവിത്രവും നൽകി ആചാര്യവരണം നിർവ്വഹിച്ചു. തുടർന്ന് കുംഭത്തിലെ പൂയം നാളിൽ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് കൊടിയേറ്റം നിർവ്വഹിച്ചു. കൊടിയേറ്റത്തിനുശേഷം അത്താഴപൂജ, ശ്രീഭൂതബലി, കൊടിപ്പുറത്ത് വിളക്ക് എന്നിവയുണ്ടായിരുന്നു. ചൊവ്വാഴ്ച രാവിലെ ദിക്ക് കൊടികൾ സ്ഥാപിക്കൽ കാഴ്ചശവേലി, ശ്രീഭൂതബലി എന്നിവയുണ്ടാകും. 19ന് രാത്രി ആറാട്ടിനു ശേഷം കൊടിയിറങ്ങും.

Jan oushadi

Comments are closed.