മദ്യാസക്തർ കുടുംബത്തിന് ഭാരമോ…? ജനശ്രദ്ധയാകർഷിച്ച് ചൂണ്ട @ 8 പി എം

വെങ്കിടങ്ങ് : മദ്യാസക്തരുടെ പ്രവൃത്തികൾ കുടുംബത്തിലുണ്ടാക്കുന്ന വിള്ളലുകളും പ്രത്യാഘാതങ്ങളും വരച്ചു കാണിക്കുന്ന ഹൃസ്വ ചിത്രമായ ‘ചൂണ്ട @ 8 പി എം ന്റെ ആദ്യ പ്രദർശനം ശ്രദ്ധേയമായി . തികച്ചും ഗ്രാമീണ കൂട്ടായ്മയിൽ ഒരുക്കിയ ചിത്രം സംവിധാനം ചെയ്തത് സിനിമാ പ്രവർത്തകനായ രാജീവ് ആചാരിയാണ്. ജനങ്ങളെ മദ്യപിക്കാൻ പ്രോത്സാഹിപ്പിക്കുന്ന സർക്കാരും എന്നാൽ അവർക്കെതിരെ കേസെടുക്കാൻ വിധിക്കപ്പെട്ട അതേ സർക്കാരിന്റെ പോലിസുകാരുടെയും പൊയ്മുഖം തുറന്നു കാണിക്കൽ കൂടിയാണ് 14 മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രം. ചിത്രത്തിന്റെ റിലീസിങ്ങ് കർമ്മം പ്രശസ്ത കവിയും ഗാന രചിയിതാവും കൂടിയായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ നിർവ്വഹിച്ചു. അഡ്വക്കറ്റ് സുജിത് അയിനിപ്പുള്ളി, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥനായ ജെതിൻ വാസുദേവ്, പ്രശസ്ത നർത്തകിയും അധ്യാപികയുമായ ശ്രീദേവി സുജിഷ് എന്നിവർ മുഖ്യാതിഥികളായി. സംവിധായകൻ രാജീവ് ആചാരി, സുനിൽ സുഷശ്രീ, അസിസ് ടെക്ക്നിക്ക്, സുമേഷ് മുല്ലശ്ശേരി എന്നിവർ ആശംസകൾ നേർന്നു.

പ്രശസ്ത സിനിമാ താരങ്ങളായ മിയ ജോർജ്, ഭാമ, സരയൂ, ജിത്തു വേണുഗോപാൽ, സംവിധായകൻ ഒമർ ലുലു, സംഗീത സംവിധായകൻ മോഹൻ സിതാര എന്നിവരുടെ സോഷ്യൽ മീഡിയകളിലൂടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

Comments are closed.