പിടികിട്ടാപുള്ളി അറസ്റ്റില്‍

വീടിനു തീവെച്ച് ഗ്രഹനാഥനെ വധിക്കാന്‍ ശ്രമിച്ചകേസില്‍ പ്രതിയായി ഒളിവില്‍ കഴിഞ്ഞയാളെ പത്തു വര്‍ഷത്തിനു ശേഷം പോലീസ് പിടികൂടി

ചാവക്കാട് : വീടിനു തീവെച്ച് ഗ്രഹനാഥനെ വധിക്കാന്‍ ശ്രമിച്ചകേസില്‍ പ്രതിയായി ഒളിവില്‍ കഴിഞ്ഞയാളെ പത്തു വര്‍ഷത്തിനു ശേഷം പോലീസ് പിടികൂടി . എടക്കഴിയൂര്‍ ഇട്ടിതറയില്‍ ഫൈസല്‍ (32) നെയാണ് ചാവക്കാട് എസ് ഐ എം കെ രമേഷ് , അഡീഷണല്‍ എസ് ഐ അനില്‍ മാത്യു , സി പി ഒ ലോഫിരാജ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. 2006 ല്‍ എടക്കഴിയൂര്‍ ഉമ്മര്‍ഹാജിയുടെ വീടിനുനേരെയാണ് തീവെപ്പും വധശ്രമവും നടന്നത്. ഒളിവില്‍ പോയതിനെ തുടര്‍ന്ന് ഇയാളെ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കോടതിയില്‍ ഹാജരാക്കി.

Comments are closed.