വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിരയാക്കിയ കേസില്‍ ഒറ്റപ്പാലം സ്വദേശി അറസ്റ്റില്‍
ചാവക്കാട്: സ്കൂള്‍ വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിരയാക്കിയ കേസില്‍ സിനിമയില്‍ എക്സ്ട്രാ ആര്‍ട്ടിസ്റ്റുകളെ എത്തിച്ചു കൊടുക്കുന്ന ഏജന്‍്റ് അറസ്റ്റില്‍.
ഒറ്റപ്പാലം സ്വദേശി വലിയ വീട്ടില്‍ ഫൈസലിനേയാണ് (24) ചാവക്കാട് എസ്.ഐ എം.കെ രമേഷ്, എ.എസ്.ഐ അനില്‍ മാത്യു എന്നിവരുടെ നേതൃത്വത്തില്‍ തന്ത്രത്തില്‍ ചാവക്കാട് നഗരത്തില്‍ വരുത്തി അറസ്റ്റ് ചെയ്തത്. ചാവക്കാട് മേഖലയിലെ ഹൈസ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയും രക്ഷിതാക്കളും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഫൈസലിനെതിരെ കേസെടുത്തത്. ഒറ്റപ്പാലം മേഖലയില്‍ സിനിമ ഷൂട്ടിംഗ് നടക്കുമ്പോള്‍ അവര്‍ക്കാവശ്യമുള്ള എക്സ്ട്രാ നടീനടന്മാരെ എത്തിച്ചുകൊടുക്കുന്ന ഫൈസല്‍ ഷൂട്ടിംഗില്ലാത്ത കാലത്ത് പലയിടങ്ങളിലായി ഹോട്ടലില്‍ ജോലിക്കു പോകാറുണ്ട്. അങ്ങനെ ചാവക്കാട്ടത്തെിയപ്പോഴാണ് നഗരസഭാ ബസ് സ്റ്റാന്‍റ് പരിസരത്ത് വെച്ച് വിദ്യാര്‍ത്ഥിയുമായി പരിചയത്തിലായത്. വാട്സ് ആപ്പ്, ഫേസ് ബുക്ക് എന്നിവ വഴി സന്ദേശങ്ങളയിച്ച് കൂടുതല്‍ അടുപ്പത്തിലായ ശേഷമാണ് പല ദിവസങ്ങളിലായ പീഡനം നടത്തിയത്. പരാതിയെ തുടര്‍ന്ന് വാട്സ് ആപ്പ് വഴി സന്ദേശം അയച്ച് ചാവക്കാട്ട് വരുത്തിയാണ് അറസ്റ്റ് ചെയ്തത്. സി.പി.ഒമാരായ പി ശ്യാംകുമാര്‍, ഇ. ശ്രീനാഥ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Comments are closed.