Header

ലഹരി വില്‍പ്പന യുവാക്കള്‍ അറസ്റ്റില്‍

ഗുരുവായൂര്‍ : മദ്യ വില്‍പ്പനനടത്തിയ യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. വടക്കേക്കാട് കല്ലൂര്‍ കൊഴക്കി വീട്ടില്‍ അജയനെയാണ് ചാവക്കാട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.ജെ.തോമസിന്റെ നിര്‍ദേശ പ്രകാരം പ്രിവന്റീവ് ഓഫീസര്‍ സി.ജിന്റോ ജോണും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് ഒന്നര ലിറ്റര്‍ മദ്യം കണ്ടെടുത്തു. കുന്നംകുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ബിവറേജ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റില്‍ നിന്ന് വാങ്ങുന്ന മദ്യം ഇരട്ടി വിലയ് വില്‍പ്പന നടത്തുകയായിരുന്നു പ്രതിയുടെ പതിവെന്ന് എക്‌സസൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഗുരുവായൂര്‍ : കഞ്ചാവ് കൈവശം വെച്ചതിന് യുവാവിനെതിരെ എക്‌സൈസ് കേസ്സെടുത്തു. ഗുരുവായൂര്‍ കോട്ടപ്പടി ഉപ്പുങ്ങല്‍ യദുകൃഷ്ണനെതിരെയാണ് ചാവക്കാട് എക്‌സൈസ് കേസെടുത്തത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.ജെ.തോമസിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് കഞ്ചാവ് കണ്ടെടുത്തത്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.