ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി ആഷിദ കുണ്ടിയത്ത് സ്ഥാനമേറ്റു

ചാവക്കാട് : ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലിംലീഗിലെ ആഷിദ കുണ്ടിയത്തിനെ തിരഞ്ഞെടുത്തു .
യു. ഡി.എഫ് .ലെ ധാരണ പ്രകാരം കോൺഗ്രസ്സിലെ മിസ്രിയ മുഷ്ത്താക്കലി സ്ഥാനമൊഴിഞ്ഞതിനേതുടർന്നാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്.

ആഷിദ ഒരുമനയൂർ മുത്തൻമാവ് ഡിവിഷനെയാണ് പ്രതിനിധീകരിക്കുന്നത്. ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡന്റ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ച് കഴിവ് തെളിയിച്ച വ്യക്‌തിയാണ് വനിതാ ലീഗ് നേതാവ് കൂടിയായ ആഷിദ.
താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കിയാണ് സത്യ പ്രതിജ്ഞയും ചുമതലയേൽക്കൽ ചടങ്ങുകളും നടത്തിയത്.

Comments are closed.