ആശ്രയ മെഡി എയ്ഡ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട് : ആശ്രയ മെഡി -എയ്ഡ്, കുന്നംകുളം ദയ റോയൽ ആശുപത്രിയുടെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ചാവക്കാട് ആലുംപടിയിൽ നടന്ന ക്യാമ്പ് ചാവക്കാട് താലൂക്ക് ഹെഡ് ക്വാർട്ടേർസ് ഹോസ്പിറ്റൽ സൂപ്രണ്ട് എ ഷാജ്കുമാർ ഉദ്ഘാടനം ചെയ്തു. ആശ്രയ പ്രസിഡന്റ് അബ്ദുസ്സമദ് അണ്ടത്തോട് അധ്യക്ഷത വഹിച്ചു. മുനക്കക്കടവ് കോസ്റ്റൽ സി. ഐ. ഫർഷാദ് ടി പി മുഖ്യാതിഥിയായി.

പാൾമണോളജി, ഓർത്തോപീഡിക്സ്, ജനറൽ മെഡിസിൻ, നേത്ര രോഗം തുടങ്ങിയ വിഭാഗങ്ങളിൽ പരിശോധന നടന്നു. ഇരുനൂറോളം പേർ പങ്കെടുത്ത ക്യാമ്പിൽ വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് ഫൈസൽ ഉസ്മാൻ, ദയ മാനേജർ വിധു ശങ്കർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ആശ്രയ ജനറൽ സെക്രട്ടറി സി ആർ ഹനീഫ സ്വാഗതവും പ്രോഗ്രാം കൺവീനർ റസാഖ് ആലുംപടി ക്യാമ്പ് അവലോകനം നടത്തി. ട്രഷറർ ബാബു നസീർ നന്ദി പറഞ്ഞു.
ചാവക്കാട് ഹലീമ നേത്രപരിശോധന ക്ലിനിക്കും ചികിത്സാ ക്യാമ്പുമായി സഹകരിച്ചിരുന്നു. അക്ബർ പി കെ, ടി വി ശരീഫ്, കെ. വി. അലി, എൻ. കെ. നൗഷാദ് , സുബൈറ റസാഖ്, നിഷി നജീബ്, നസി ഖമറുദ്ധീൻ, ബുശറനൗഷാദ്, ബുഷ്‌റ അസ്‌ലം, സാബിറ ഹനീഫ, റിംഷിനിയാസ് തുടങ്ങിയവർ നേതൃത്വം നൽകി.

Comments are closed.